ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; കേരള പി എഫ് സിക്ക് ജയം

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; പി എഫ് സി കേരളയ്ക്ക് ജയം; ഇന്ന്ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേഴ്സ് എഫ് സി യും എറ്റുമുട്ടും

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പി എഫ് സി കേരളയ്ക്ക് ജയം. വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ 2-1 എന്ന സ്കോറിന് പി എഫ് സി കേരള, റിയൽ മലബാർ യുണൈറ്റഡ് എഫ് സിയെ പരാജയപ്പെടുത്തി. ആവേശകരമായ മൽസരത്തിൽ പി എഫ് സി യ്ക്ക് വേണ്ടി അർഷദ് , അഭിനവ് എന്നിവർ ഓരോ ഗോളുകളും റിയൽ മലബാറിന് വേണ്ടി ഫർഷദും ഗോൾ നേടി . ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേർസ് എഫ് സി യും എറ്റുമുട്ടും

Please follow and like us: