ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; കേരള പോലീസിന് മികച്ച വിജയം

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക്

ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ് എ കൊച്ചിയെ പരാജയപ്പെടുത്തി. കേരള പോലീസിന് വേണ്ടി ബാബിൾ ഹാട്രിക്കും ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോളുകളും നേടി. ലോർഡ്സിന് വേണ്ടി വൈഷ്ണവ് ആശ്വാസ ഗോൾ നേടി. മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം എം ജേക്കബ്, കെ എഫ് ബെന്നി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Please follow and like us: