തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സി എൽ സി യുടെ സ്വീകരണം

തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സിഎല്‍സിയുടെ സ്വീകരണം;

സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

 

ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് രൂപതബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷാറ്റോ കുര്യന്‍, മുരിയാട് പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് തോമസ് തത്തംപ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭകൗണ്‍സിലറായി തെരഞ്ഞടുത്ത ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് സജു തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജോഷി കല്ലേലി , സംസ്ഥാന സിഎല്‍സി സെക്രട്ടറി ഷോബി കെ. പോള്‍, സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിന്‍, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

Please follow and like us: