മഹാത്മ പാദമുദ്ര@ 93 ചടങ്ങുമായി നീഡ്സ്

മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മയ്ക്കായി മഹാത്മാപാദമുദ്ര @ 93 ചടങ്ങുമായി നീഡ്സ്

ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മക്കായി നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ പാദമുദ്ര@93 ചടങ്ങ് സംഘടിപ്പിച്ചു.

  • 1934 ജനുവരി മാസം 17 ന് ചളിയാം പാടത്ത് നടന്ന സമ്മേളനത്തിൽ ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങുന്നതിനു വേണ്ടിയാണ് ഗാന്ധിജി എത്തിയത്.ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി വിശ്രമിച്ചത് ഇരിങ്ങാലക്കുടയിലുള്ള പഴയ തിരുവിതാംകൂർ സത്രമായ ഇപ്പോഴത്തെ പി.ഡബ്ലി.യൂ റെസ്റ്റ് ഹൗസ് കെട്ടിടത്തിലാണ്. റെസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ മഹാത്മാഗാന്ധിയുടെഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പണി കഴിപ്പിച്ചിട്ടുള്ള മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് ചേർന്നുള്ള സ്ക്വയറിൽ ആണ് അനുസ്മരണച്ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ്പ് നീഡ്സ് പ്രസിഡന്റ് അഡ്വ: തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നീഡ്സ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നീഡ്സ് സെക്രട്ടറി കെ.പി. ദേവദാസ് , മിനി മോഹൻദാസ് ടീച്ചർ, മുഹമ്മദാലി കറുകത്തല, പി.ആർ. സ്റ്റാൻലി, പി.കെ ജോൺസൻ,റോക്കി ആളൂക്കാരൻ,ഷൗ ക്കത്ത്,ഡോ. കൃഷ്ണൻ.എൻ.വി, പി.സി.ജോർജ്ജ്, ഷേയ്ക്ക് ദാവൂദ്,ജോൺ ഗ്രേഷ്യസ്സ്, സൈറ സോനു, സുഭാഷ്, ബിനി,സോനു വിൻസെന്റ്, വിനയൻ എന്നിവർ പ്രസംഗിച്ചു.@93
Please follow and like us: