തൊഴിലാളി വിരുദ്ധ ലേബർ കോഡിൽ പ്രതിഷേധിച്ച് ധർണ്ണ

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

 

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ജില്ല പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ലതചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ വി ചന്ദ്രൻ, എം കെ അശോകൻ, ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും മാള ഏരിയ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Please follow and like us: