ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പുരസ്കാരങ്ങൾ ടി വി ഇന്ദിര ടീച്ചർക്കും ഹരിത രാജുവിനും സമ്മാനിച്ചു
ഇരിങ്ങാലക്കുട : കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പ്രൊഫ എ രാമചന്ദ്രദേവ് ഹിന്ദി സേവി പുരസ്കാരം ഇരിങ്ങാലക്കുടയിലെ ഹിന്ദി പ്രചാരക ടി വി ഇന്ദിര ടീച്ചർക്കും പ്രൊഫ എൻ രാമൻ നായർ സമൃതി പുരസ്കാരം മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർഥിനി ഹരിതാ രാജുവിനും സമർപ്പിച്ചു. എസ് ആൻ്റ് എസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ പുരസ്കാര വിതരണം നിർവഹിച്ചു. ഹിന്ദി പ്രചാർ മണ്ഡൽ പ്രസിഡണ്ട് വി വി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രതിഷ്ഠാൻ പ്രസിഡണ്ട് ഡോ എൻ മോഹനൻ, സെക്രട്ടറി ഡോ കെ വനജ, ട്രഷറർ ഡോ സജി ആർ കുറുപ്പ്, വൈസ് പ്രസിഡൻ്റ് ഡോ എ കെ ബിന്ദു, സംഘാടക സമിതി സെക്രട്ടറി പ്രൊഫ കെ കെ ചാക്കോ, സിസ്റ്റർ റോസ് ആൻ്റോ തുടങ്ങിയവർ സംസാരിച്ചു.















