ഇരിങ്ങാലക്കുട നഗരസഭ; സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു; അത്യപ്തി പ്രകടമാക്കി ഭരണകക്ഷി അംഗം കുര്യൻ ജോസഫ്

ഇരിങ്ങാല നഗരസഭ; സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു; ധനകാര്യ കമ്മിറ്റിയിലെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 9 ന് ; സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി പ്രകടമാക്കി ഭരണകക്ഷിയിലെ സീനിയർ അംഗം കുര്യൻ ജോസഫ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലെ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് യുഡിഎഫിൽ നിന്നും സുജ സഞ്ജീവ്കുമാർ, എൻഡിഎ യിൽ നിന്നും ഗീത പുതുമന , എൽഡിഎഫിൽ നിന്നും അശ്വതി വി എസ്, സിന്ധു ഗിരീഷ്, വിബി ബിജേഷ് എന്നിവരും വികസന കമ്മിറ്റിയിലേക്ക് യുഡിഎഫിൽ നിന്നും ശ്രീലക്ഷ്മി മനോജ്, ബൈജു കുറ്റിക്കാടൻ, വി സി വർഗ്ഗീസ്, ഡെലി സിജു യോഹന്നാൻ , എൻ ഡി എ യിൽ നിന്നും ടി കെ ഷാജുട്ടൻ, എൽഡിഎഫിൽ നിന്നും സി സി ഷിബിൻ, അൽഫോൺസ തോമസ് എന്നിവരും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്ക് യുഡിഎഫിൽ നിന്നും മിനി ജോസ്, ബാബു പാലയ്ക്കൽ, സുരഭി വിനോദ്, പ്രേമ പാറയിൽ എന്നിവരും എൻഡിഎ യിൽ നിന്നും രമീള സതീശ് , എൽഡിഎഫിൽ നിന്നും നന്ദുലാൽ, ലേഖ ഷാജൻ എന്നിവരും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിലേക്ക് യുഡിഎഫിൽ നിന്നും റൈബി ജോബി, എം എസ് ദാസൻ, ടി എ പോൾ , മാഗി വിൻസെൻ്റ് എന്നിവരും എൻഡിഎ യിൽ നിന്നും സ്മിത കൃഷ്ണകുമാർ, എൽഡിഎഫിൽ നിന്നും രമ്യ ഷിബു, അജിത്കുമാർ എന്നിവരും പൊതുമരാമത്ത് കമ്മിറ്റിയിലേക്ക് യുഡിഎഫിൽ നിന്നും റോണി പോൾ മാവേലി, ബിന്ദു വിജയൻ, വിനിൽ പി വി, മഞ്ജു സജത് , എൻഡിഎ യിൽ നിന്നും വിജയകുമാരി അനിലൻ , എൽ ഡി എഫിൽ നിന്നും പി വി ശിവകുമാർ, കെ എസ് പ്രസാദ് എന്നിവരും വിദ്യാഭ്യാസ കലാ കായിക കമ്മിറ്റിയിലേക്ക് യുഡിഎഫിൽ നിന്നും ജോസ്മി ഷാജു, ജോഫി ബോസ് , ജോസഫ് ചാക്കോ, പ്രവീൺസ് ഞാറ്റുവെട്ടി , എൻഡിഎ യിൽ നിന്നും ആര്യ സുമേഷ് , എൽഡിഎഫിൽ നിന്നും വിഷ്ണു പ്രഭാകർ, ടി എസ് വിനീത എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒഴിവു വന്ന ധനകാര്യ കമ്മിറ്റിയിലെ ഒരു ഒഴിവിലേക്ക് ജനുവരി 9 ന് തിരഞ്ഞെടുപ്പ് നടത്തും. അന്നേ ദിവസം തന്നെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും തിരഞ്ഞെടുക്കും. ഭരണകക്ഷി അംഗം കുര്യൻ ജോസഫ് യോഗത്തിന് എത്താൻ വൈകിയതും നോമിനേഷൻ നൽകാൻ വൈകിയത് കൊണ്ടും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. യോഗത്തിൻ്റെ സമയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്ന് കുര്യൻ ജോസഫ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ അംഗമായ കുര്യൻ ജോസഫ് കഴിഞ്ഞ ദിവസം യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. വരണാധികാരി വി പി യമുന തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Please follow and like us: