തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും.

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐടിയുസി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ, ജില്ലാ കൗൺസിൽ അംഗം വർധനൻ പുളിക്കൽ, എ ആർ റസിൽ, മോഹനൻ വലിയാട്ടിൽ , ബാബു ചിങ്ങാരത്ത്, പി കെ ഭാസി, കെ പി രാജൻ എന്നിവർ പ്രസംഗിച്ചു. കെ എസ് പ്രസാദ്, കെ സി മോഹൻലാൽ, കെ സി സജയൻ, ടി ആർ സുനിൽ, ധനേഷ് എൻ ഡി , ടി ബി ബാബു എന്നിവർ നേതൃത്വം നൽകി

Please follow and like us: