കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ അമ്പു തിരുനാൾ ജനുവരി 2 മുതൽ 5 വരെ
ഇരിങ്ങാലക്കുട : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വി. സെബാസ്ത്യനോസിൻ്റെ അമ്പുതിരുനാൾ ജനുവരി 2,3, 4, 5 തീയതികളിൽ ആഘോഷിക്കും. 2 ന് വൈകീട്ട് 5. 30 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ ജോമിൻ ചെരടായി പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ ജനുവരി 4 ന് രാവിലെ വി കുർബാന, 9.30 ന് പ്രസുദേന്തി വാഴ്ച , ആഘോഷമായ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന, വൈകീട്ട് 4 ന് കുർബാന, തിരുനാൾ പ്രദക്ഷിണം, വർണ്ണമഴ, പാട്ടുൽസവം എന്നിവയാണ് പ്രധാന പരിപാടികൾ. കൺവീനർ ജസ്റ്റിൻ കോങ്കോത്ത്, കൈക്കാരൻമാരായ ജോസ് കൊടിയൻ, ജോബി മാളിയേക്കൽ, അനിൽ വാലിപ്പറമ്പിൽ, ജോയിൻ്റ് കൺവീനർമാരായ സിജോയ് തോമസ്, ജോൺസൻ കോക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















