അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്
ഇരിങ്ങാലക്കുട : സിപിഎം നേതൃത്വത്തിലുള്ള അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലനും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്. അഞ്ഞൂറ് മീറ്റർ റോഡ് നിർമ്മാണത്തിന് 38 ലക്ഷം രൂപ ചിലവഴിച്ചതിനെയാണ് ചോദ്യം ചെയ്തതെന്നും അഴിമതിക്ക് പിന്നിൽ പാർട്ടി സെക്രട്ടറിയും മകനുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് നൽകിയ പരാതി പിൻവലിക്കാനാണ് സിപിഐ നേതൃത്യം തന്നോട് ആവശ്യപ്പെട്ടതെന്നും ഇ കെ അനിലൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. സിഎംപി സംസ്ഥാന സെക്രട്ടറി പി ആർ എൻ നമ്പീശൻ, മറ്റ് നേതാക്കളായ വികാസ് ചക്രപാണി, ജയ്സിംഗ് കൃഷ്ണൻ, പി വി മനോജ്കുമാർ, മിനി രമേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















