അക്രമണകേസിൽ ആളൂർ സ്വദേശികളായ ക്രിമിനലുകൾ പിടിയിൽ

പ്രതികൾ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ അക്രമണം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആളൂർ സ്വദേശികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച് പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ വെട്ടുകത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആളൂർ സ്വദേശികളായ വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ ( 53 വയസ് ), പൊൻമാനിശ്ശേരി വീട്ടിൽ ജിന്റോപി എന്ന് വിളിക്കുന്ന ജിന്റോ ( 33 വയസ്) , കനാൽപാലം സ്വദേശി കടാശ്ശേരി വീട്ടിൽ പാമ്പ് സജീവൻ എന്ന് വിളിക്കുന്ന സജീവൻ (45 വയസ് ) , വാഴപ്പള്ളി വീട്ടിൽ ജിനോ ( 40 വയസ്സ് ) കരുവാൻ വീട്ടിൽ ധനേഷ് 39 ( വയസ്സ്) , അരിക്കാടൻ വീട്ടിൽ ജോർജ്ജ് ( 60 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു.

തിലകൻ ആളൂർ, ഇരിങ്ങാലക്കുട, കൊടകര പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, ഒരു തട്ടിപ്പ് കേസിലും, ഒരു മോഷണക്കേസിലും, പൊതുമുതൽ നശിപ്പിച്ച കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, നിരോധിത ചാരായം കൈവശം വെച്ച കേസ്സിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, കാപ്പ നിയമ പ്രകാരം നാടുകടത്തിയ ഒരു കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

സജീവൻ ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആറ് അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ധനേഷ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്സിലും പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ബെന്നി കെ ടി, ജി എസ് ഐ സുമേഷ് സി എസ് , ജി എസ് സി പി ഒ ജിബിൻ , സി പി ഒ ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Please follow and like us: