വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വർണ്ണക്കുടയുടെ നാലാം പതിപ്പിന് പ്രധാന വേദിയായ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റം നിർവ്വഹിച്ചു.

പാഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന കൊടിയേറ്റത്തിന് ശേഷം പഞ്ചായത്ത് മെമ്പറായ സുധാ ദിലീപിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിവാസികൾ മാനവ സൗഹാർദ ഗീതം ആലപിച്ചു. തുടർന്ന് നടന്ന വർണമഴയും ആകർഷകമായി .

ഡിസംബർ 26 ന് വൈകീട്ട് കൊരുമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗ മേള, മാനവമൈത്രി ഗീതം, വർണ്ണക്കുട തീം സോങ്ങിന്റെ നൃത്താവിഷ്കാരം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തശില്പം ‘എൻ്റെ കേരളം’ തുടർന്ന് ‘ഇന്ദുലേഖ വാര്യർ അവതരിപ്പിക്കുന്ന ലൈവ്’ മ്യൂസിക് ബാൻ്റ് ഷോ എന്നിവ അരങ്ങേറും.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി, ടി.കെ സുധീഷ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം. പി ജാക്സൺ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ സി. കെ ഗോപി, സാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത്, പ്രൊഫ. വി. കെ ലക്ഷ്മണൻ നായർ, പി കെ ഭരതൻ മാസ്റ്റർ , യു പ്രദീപ്‌ മേനോൻ,ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: