മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനം ആഘോഷിച്ച് ബിജെപി; എതിരാളികൾ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാൻ വേണ്ടിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി
- ഇരിങ്ങാലക്കുട : ” എതിരാളികൾ വന്ന് കൊണ്ടേയിരിക്കും. എതിരാളികൾ പണി എടുക്കുന്നത് നമ്മളെ ഇല്ലാതാക്കാൻ വേണ്ടിയാണ് . ഈ തിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചു. പക്ഷേ ഒരു പടി താഴോട്ട് ഇറക്കിയിട്ടുണ്ടെങ്കിൽ വിജയത്തിലേക്കുള്ള പടികൾ കണ്ട് മുന്നേറണം, മേലേറണം” – മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനാഘോഷവും തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ചവരെ ആദരിക്കൽ ചടങ്ങും ഇരിങ്ങാലക്കുട എസ് എൻ ക്ലബിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഊര ഒടിഞ്ഞ് ഞാൻ പണിയെടുത്തിട്ടുണ്ടെന്നും ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും താൻ ഒരു പൂർണ്ണ രാഷ്ട്രീയക്കാരനല്ലെന്നും ആകാൻ ഉദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ജില്ലാ പ്രഭാരി അഡ്വ എം എ വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് , ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു. ആളൂർ മണ്ഡലം പ്രസിഡൻ്റ് പി എസ് സുബീഷ് സ്വാഗതവും മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നന്ദിയും പറഞ്ഞു.















