അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ

അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി വെളിപ്പെടുത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസ്സിലെ പ്രതിയായ വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് ( 45 വയസ് ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ്ബ് ഇൻസ്പെക്ടർ സൗമ്യ ഇ യു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: