ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയ കലാസംഗമത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയകലാ സംഗമത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയ സംഗമത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാ സംഗമം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് ഐഎഎസ്, ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ ശ്രീകുമാർ പി ആർ എന്നിവർ വിശിഷ്ടാതിഥികളായി. ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ. ജെ. വർഗീസ്, ഡോ. സേവ്യർ ജോസഫ്, നിപ്മർ ജോയിൻ്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു , അധ്യാപകരായ ഷിൻ്റോ വി പി, ജിൻസി എസ് ആർ, ജെബിൻ കെ ഡേവിസ്, ഫ്രാൻകോ ഡേവിസ്, നിവേദ്യ സി എ, ഫാത്തിമ യു എസ് , ഷാജു വർഗീസ്, തവനീഷ് സ്റ്റാഫ് കോ-ഓർഡിനേറ്റർ മുവീഷ് മുരളി എന്നിവർ പ്രസംഗിച്ചു.

Please follow and like us: