സമയക്രമം തെറ്റിച്ച് സർവീസ് നടത്തുന്ന നിമ്മി മോൾ ബസിന് എതിരെ നടപടി ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ

തൃപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സമയക്രമങ്ങൾ തെറ്റിച്ച് സർവീസ് നടത്തുന്ന നിമ്മി മോൾ ബസ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സർവീസുകൾ നിറുത്തി വയ്ക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ

 

ഇരിങ്ങാലക്കുട : നിയമലംഘനങ്ങൾ നടത്തി കൊണ്ട് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന നിമ്മി മോൾ ബസ് ഉടമയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഈ റൂട്ടിലെ സർവീസുകൾ നിറുത്തി വയ്ക്കുമെന്നും സ്വകാര്യ ബസുടമകൾ. പ്രവാസിയെന്ന പേര് പറഞ്ഞും ആത്മഹത്യ ഭീഷണികൾ മുഴക്കിയും ഇയാളുടെ രണ്ട് സർവീസുകളും സമയക്രമം തെറ്റിച്ചാണ് സർവീസ് നടത്തുന്നത്. നടപടി സ്വീകരിച്ചപ്പോൾ പിഴ ഒടുക്കി വീണ്ടും സമയക്രമം തെറ്റിച്ച് സർവീസുകൾ നടത്തുന്നത് തുടരുകയാണെന്നും ഇവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. ബസ് ഉടമകളായ എം കെ ശിവൻ, ഇ കെ സജേഷ്, കെ ആർ മുരളീധരൻ, ജോർജ് ചെറിയാൻ, ശ്യാം മേനോൻ, റോൺസൻ സി എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: