36-മത് തൃശ്ശൂർ റവന്യു ജില്ല കേരള സ്ക്കൂൾ കലോത്സവം; വർണ്ണാഭമായി ഘോഷയാത്ര

36-മത് തൃശ്ശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം; വർണ്ണാഭമായി ഘോഷയാത്ര

 

ഇരിങ്ങാലക്കുട : കലാമാമാങ്കത്തിന് മുന്നോടിയായി വർണ്ണാഭമായി ഘോഷയാത്ര. ഇരിങ്ങാലക്കുടയിൽ നവംബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ 22 വേദികളിലായി അരങ്ങേറുന്ന 36- മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സ്വർണ്ണക്കപ്പുമായി നടന്ന ഘോഷയാത്ര സെൻ്റ് മേരീസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് പട്ടണം ചുറ്റി മുഖ്യവേദിയായ ടൗൺ ഹാളിൽ സമാപിച്ചു. ഡിഡിഇ പി എം ബാലകൃഷ്ണൻ, ഡിഇഒ ടി ഷൈല എന്നിവർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ കമ്മിറ്റി കൺവീനർമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ അണിനിരന്നു. ഭക്ഷണത്തിൻ്റെ വേദിയായ ഗായത്രി ഹാളിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ഡിഡിഇ യും പാല് കാച്ചൽ ചടങ്ങ് അധ്യാപക അവാർഡ് പി കെ ഭരതൻ മാസ്റ്ററും ഉദ്ഘാടനം ചെയ്തു. യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ 200 ൽ അധികം ഇനങ്ങളിലായി 8000 ത്തോളം കലാ പ്രതിഭകളാണ് 12 ഉപജില്ലകളിൽ നിന്നായി മാറ്റുരയ്ക്കുന്നത്. 21 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.

Please follow and like us: