ഇരിങ്ങാലക്കുട നഗരസഭ ഭരണ സമിതി തിരഞ്ഞെടുപ്പ്; പട നയിക്കാൻ യുവനിരയുമായി എൽഡിഎഫ്

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പട നയിക്കാൻ യുവനിരയുമായി എൽഡിഎഫ്; ജില്ലയിലെ ഏറ്റവും മോശം നഗരസഭയായി ഇരിങ്ങാലക്കുട മാറിയെന്നും മന്ത്രി അവതരിപ്പിക്കുന്ന പദ്ധതികളെ തുരങ്കം വയ്ക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും വിമർശനം.

 

ഇരിങ്ങാലക്കുട :കാൽ നൂറ്റാണ്ടായി നഷ്ടപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ ഭരണം പിടിക്കാൻ വിദ്യാസമ്പന്നരായ യുവ നിരയെ അവതരിപ്പിച്ച് എൽഡിഎഫ് .ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാൽ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു പ്രഭാകർ ഉൾപ്പെടെയുള്ള യുവനിരയാണ് സ്ഥാനാർഥി പട്ടികയിൽ ഉള്ളത്. 43 സീറ്റിൽ സിപിഎം 28 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗവും രണ്ട് സീറ്റിൽ വീതവും ആർജെഡി ഒരു സീറ്റിലുമാണ് മൽസരിക്കുന്നത്. നിലവിലെ ഭരണസമിതിയിൽ നിന്നും സി സി ഷിബിൻ, നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, കെ ആർ ലേഖ എന്നിവരും കഴിഞ്ഞകാല ഭരണസമിതിയിൽ നിന്നും പി വി ശിവകുമാർ, ഷീബ ശശിധരൻ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വാർഡ് 1 മൂർക്കനാട് – നസീമ കുഞ്ഞുമോൻ, വാർഡ് 2 ബംഗ്ലാവ് – എ ആർ ജോൺസൻ , വാർഡ് 3 കരുവന്നൂർ – അൽഫോൺസ തോമസ്, വാർഡ് 4 പീച്ചമ്പിള്ളിക്കോണം – ഐ ആർ നിഷാദ്, വാർഡ് 5 ഹോളിക്രോസ്- സിജി ജോസ്, വാർഡ് 6 മാപ്രാണം – പി സി രഘു, വാർഡ് 7 മാടായിക്കോണം – ആർ എൽ ശ്രീലാൽ, വാർഡ് 8 നമ്പ്യാങ്കാവ് – സി സി ഷിബിൻ, വാർഡ് 9 കുഴിക്കാട്ടുക്കോണം – കെ വി അജിത്കുമാർ, വാർഡ് 10 കാട്ടുങ്ങച്ചിറ – നീതു അജിത്ത്, വാർഡ് 11 ആസാദ് റോഡ് – അഡ്വ അഷ്റിൻ കളക്കാട്ട്, വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് – സ്നേഹ ഫിൻ്റോ , വാർഡ് 13 ഗാന്ധിഗ്രാം – ശ്രീജിത്ത് മച്ചാട്ട് , വാർഡ് 14 ഗാന്ധിഗ്രാം ഈസ്റ്റ് – അജിത സുബ്രമണ്യൻ, വാർഡ് 16 മടത്തിക്കര – ഡോ കെ പി ജോർജ്ജ്, വാർഡ് 17 ചാലാം പാടം – സരിത ജെയ്സൻ , വാർഡ് 18 ചന്തക്കുന്ന് – റോബി കാളിയങ്കര, വാർഡ് 19 സെൻ്റ് ജോസഫ്സ് കോളേജ് – പി വി ശിവകുമാർ, വാർഡ് 20 ഷൺമുഖം കനാൽ – കെ എം രാജേഷ്, വാർഡ് 21 ചേലൂർ – കെ എസ് പ്രസാദ്, വാർഡ് 23 കലാനിലയം – തുളസി സുനിൽ, വാർഡ് 24 പൂച്ചക്കുളം – രോഷ്നി ജി വി, വാർഡ് 25 കണ്ഠേശ്വരം – അതുൽ ജയൻ, വാർഡ് 26 കൊരുമ്പിശ്ശേരി -മേഴ്സി പൗലോസ്, വാർഡ് 27 കാരുകുളങ്ങര – ഡേവിസ് മോൻ ചെമ്പകശ്ശേരി, വാർഡ് 28 കൂടൽമാണിക്യം – ശരത് എം ആർ , വാർഡ് 30- ആയുർവ്വേദ ഹോസ്പിറ്റൽ – ലിൻസി ബാബു, വാർഡ് 31 ക്രൈസ്റ്റ് കോളേജ് – മെഡാലിൻ റിജോ, വാർഡ് 32 എസ് എൻ നഗർ- പി ആർ രാജി , വാർഡ് 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് – പി എം നന്ദുലാൽ, വാർഡ് 34 പള്ളിക്കാട് – അശ്വതി വി എസ് , വാർഡ് 36 കണ്ടാരം ത്തറ – സിന്ധു ഗിരീഷ്, വാർഡ് 37 പൊറത്തിശ്ശേരി – ഷീബ ശശിധരൻ, വാർഡ് 38 മഹാത്മാ സ്കൂൾ – ടി എസ് വിനീത ടീച്ചർ , വാർഡ് 39 തളിയക്കോണം സൗത്ത് – കെ ആർ ലേഖ, വാർഡ് 40 കല്ലട – ശശികല പ്രഭു ല്ലചന്ദ്രൻ, വാർഡ് 41 തളിയക്കോണം നോർത്ത് – വിമി ബിജേഷ്, വാർഡ് 42 പുത്തൻതോട് – രമ്യ ഷിബു, വാർഡ് 43 പുറത്താട് – വിഷ്ണു പ്രഭാകരൻ എന്നിവരാണ് സ്ഥാനാർഥികൾ. 15, 22, 29, 35 വാർഡുകളിലെ സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.

കഴിഞ്ഞ കാൽ നൂറ്റാണ്ട് കൊണ്ട് ജില്ലയിലെ ഏറ്റവും മോശം നഗരസഭയായി ഇരിങ്ങാലക്കുട മാറിയെന്നും തകർന്ന് കിടക്കുന്ന റോഡുകൾ ഇതിൻ്റെ സാക്ഷ്യപത്രമാണെന്നും എംഎൽഎ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു കൊണ്ട് വരുന്ന വികസന പദ്ധതികൾ തുരങ്കം വയ്ക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും മണ്ഡലത്തിന് ഒരു ഉപകാരവുമില്ലാത്ത കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി മാറിയെന്നും പട്ടിക അവതരിപ്പിച്ച് കൊണ്ട് എൽഡിഎഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് , സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. എൽഡിഎഫ് നേതാക്കളായ പി മണി, എൻ കെ ഉദയപ്രകാശ്, ടി കെ വർഗ്ഗീസ്, ബിജു ആൻ്റണി , രാജു പാലത്തിങ്കൽ, എ ടി വർഗ്ഗീസ് , റഷീദ് കാട്ടൂർ, ഗിരീഷ് മണപ്പെട്ടി, തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: