ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബിജെപി

തദ്ദേശതിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബിജെപി; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ഒൻപത് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

 

ഇരിങ്ങാലക്കുട : ബിജെപി സൗത്ത് ജില്ലയിൽ ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ ഘട്ടപട്ടിക പ്രസിഡണ്ട് എ ആർ ശ്രീകുമാർ പ്രഖ്യാപിച്ചു. കാട്ടൂർ നമ്പർ 20 ജനറൽ – കൃപേഷ് ചെമ്മണ്ട, മുരിയാട് നമ്പർ 15 ജനറൽ – എൻ ആർ റോഷൻ, കൊടകര നമ്പർ 13 ജനറൽ – അഡ്വ പി ജി ജയൻ, കയ്പമംഗലം നമ്പർ 23 ജനറൽ – കാർത്തിക സജയ് , മാള നമ്പർ 17 ജനറൽ – ജോസഫ് പടമാടൻ, എറിയാട് നമ്പർ 21 ജനറൽ – അഡ്വ ലിഷ ജയ നാരായണൻ , കൊരട്ടി നമ്പർ 15 ജനറൽ – അഡ്വ ഷിജു പ്ലാക്കൻ എന്നിവരാണ് ജനവിധി തേടുന്നത്. സൗത്ത് ജില്ലയുടെ പരിധിയിൽ വരുന്ന പത്ത് ഡിവിഷനുകളിലെ എഴ് എണ്ണത്തിൻ്റെ പ്രഖ്യാപനമാണ് പൂർത്തിയായിട്ടുള്ളത്. ബാക്കി മൂന്ന് ഡിവിഷനുകളിൽ ഒന്നിൽ ബിഡിജെഎസ് മൽസരിക്കും. മൂന്നിൻ്റെയും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പ്രസിഡണ്ട് അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭയിൽ ഒൻപത് വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഡ് 13 ഗാന്ധിഗ്രാം – ലിഷോൺ ജോസ്, വാർഡ് 16 മടത്തിക്കര – സെബാസ്റ്റ്യൻ ചാലിശ്ശേരി, വാർഡ് 18 ചന്തക്കുന്ന് – സിക്സൻ മാളക്കാരൻ , വാർഡ് 23 കലാനിലയം – ഗീത പുതുമന , വാർഡ് 25- കണ്ഠേശ്വര്യം – ഇ ഉണ്ണികൃഷ്ണൻ, വാർഡ് 26- കൊരുമ്പിശ്ശേരി – ആര്യ സുമേഷ്, വാർഡ് 28 കൂടൽമാണിക്യം – സ്മിത ക്യഷ്ണകുമാർ, വാർഡ് 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് – സുരേഷ് എം വി , വാർഡ് 36 കണ്ടാരം ത്തറ – ശ്രീകല ബാബു എന്നിവരെയാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ രണ്ട് ഘട്ടങ്ങളിലായി 39 സ്ഥാനാർഥികളുടെ പ്രഖ്യാപനം ബിജെപി പൂർത്തിയാക്കി ക്കഴിഞ്ഞു. നേതാക്കളായ സന്തോഷ് ചെറാക്കുളം , അഡ്വ എം എ വിനോദ്, ക്യപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട്, ശ്യാംജി മാടത്തിങ്കൽ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: