ഇരിങ്ങാലക്കുട നഗരസഭ; സ്ഥാനാർഥികളുടെ കാര്യത്തിൽ യുഡിഎഫിൽ ധാരണയായി; മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ മൽസരിച്ചേക്കും

ഇരിങ്ങാലക്കുട നഗരസഭ; സ്ഥാനാർഥികളുടെ കാര്യത്തിൽ യുഡിഎഫിൽ ധാരണ; മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ മൽസരിച്ചേക്കുമെന്ന് സൂചന

 

ഇരിങ്ങാലക്കുട : നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വാർഡുകളുടെയും കാര്യത്തിൽ യുഡിഎഫിൽ ധാരണയായതായി സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോൺഗ്രസ്സ് കോർ കമ്മിറ്റി യോഗങ്ങളിലാണ് വാർഡ് കമ്മിറ്റികൾ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ധാരണകളിൽ എത്തിച്ചേർന്നിട്ടുള്ളത്. വാർഡ് 11 – ആസാദ് റോഡ്, വാർഡ് 40- കല്ലട എന്നീ വാർഡുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമാകും. വാർഡ് 20 ഷൺമുഖം കനാൽ വാർഡിൽ മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ മൽസരിച്ചേക്കും. ഭരണത്തിന് നേതൃത്വം നൽകാൻ രംഗത്ത് വരണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനം.നിലവിലെ ഭരണസമിതിയിൽ നിന്നും സുജ സഞ്ജീവ്കുമാർ, ബൈജു കുറ്റിക്കാടൻ, മിനി ജോസ് ചാക്കോള, കെ എം സന്തോഷ് എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഭരണസമിതി അംഗങ്ങളായിരുന്ന എം എസ് ദാസൻ, കുര്യൻ ജോസഫ്, വി സി വർഗ്ഗീസ്, കെ എൻ ഗിരീഷ് , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചിന്ത ധർമ്മരാജൻ എന്നിവരും കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസിയും പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പട്ടിക പ്രഖ്യാപിച്ചേക്കും . ഘടകകക്ഷിയായ കേരള കോൺഗ്രസ്സിൻ്റെ സ്ഥാനാർഥികളുടെ കാര്യത്തിലും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും.

Please follow and like us: