തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി; നിലവിലെ ഭരണ സമിതിയിലെ ആറ് പേർ പട്ടികയിൽ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. ആകെയുള്ള 43 വാർഡുകളിൽ 30 വാർഡുകളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പാർട്ടി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കിയത്. നിലവിലെ ഭരണസമിതിയിൽ നിന്നും പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, ഉപ ലീഡർ ടി കെ ഷാജുട്ടൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷ് , അമ്പിളി ജയൻ, വിജയകുമാരി അനിലൻ , മായ അജയൻ എന്നിവർ ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .

സ്ഥാനാർഥി പട്ടിക – വാർഡ് മൂന്ന് കരുവന്നൂർ – സന്തോഷ് പി എൻ , വാർഡ് 4 പീച്ചാംപള്ളിക്കോണം – പ്രഭാകരൻ കെ വി , വാർഡ് 5 ഹോളിക്രോസ് സ്കൂൾ – ജിഷ മോൾ, വാർഡ് 6 മാപ്രാണം – ആർച്ച അനീഷ് , വാർഡ് 7 മാടായിക്കോണം – ടി കെ ഷാജു, വാർഡ് 8 നമ്പ്യാങ്കാവ് – സുഭാഷ് കെ വി , വാർഡ് 10 കാട്ടുങ്ങച്ചിറ – രമ്യ കൃഷ്ണകുമാർ, വാർഡ് 11 ആസാദ് റോഡ് – ലിജി ഷൈജു, വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് – നിഷ നിശാന്ത്, വാർഡ് 14 ഗാന്ധിഗ്രാം ഈസ്റ്റ് – ഷോജ ബിലു, വാർഡ് 17 ചാലാംപാടം – ഷൈനി ദാസപ്പൻ, വാർഡ് 19 സെൻ്റ് ജോസഫ്സ് കോളേജ് – സുഭാഷ് എൻ കെ , വാർഡ് 20 ഷൺമുഖം കനാൽ – ദാസൻ വെട്ടത്ത്, വാർഡ് 21 ചേലൂർ – വിനോദ് കെ ജി , വാർഡ് 22 മുനിസിപ്പൽ ഓഫീസ് – ആർ ബാലസൂര്യൻ, വാർഡ് 24 പൂച്ചക്കുളം – അമ്പിളി ജയൻ, വാർഡ് 27 കാരുകുളങ്ങര – സന്തോഷ് ബോബൻ, വാർഡ് 29 ബസ് സ്റ്റാൻ്റ് – ബിന്ദു സന്തോഷ്, വാർഡ് 30 ആയുർവേദ ആശുപത്രി – ലീന ഗിരീഷ്, വാർഡ് 31 ക്രൈസ്റ്റ് കോളേജ് – ജ്യോതി മധുസൂദൻ, വാർഡ് 32 എസ് എൻ നഗർ – ഷീജ സാബു, വാർഡ് 34 പള്ളിക്കാട് – സജീന കെ ആർ, വാർഡ് 35 സിവിൽ സ്റ്റേഷൻ – സിജി കെ എസ്, വാർഡ് 37 പൊറത്തിശ്ശേരി – വിജയകുമാരി അനിലൻ , വാർഡ് 38 മഹാത്മ സ്കൂൾ – സിന്ധു സതീഷ്, വാർഡ് 39 തളിയക്കോണം സൗത്ത്- ലാമ്പി റാഫേൽ, വാർഡ് 40 കല്ലട – റമീള സതീശൻ, വാർഡ് 41 തളിയക്കോണം നോർത്ത് – സുനില പ്രഭു, വാർഡ് 42 പുത്തൻതോട്- ചിത്ര ബിനിൽ , വാർഡ് 43 പുറത്താട് – മായ അജയൻ എന്നിവരാണ് പട്ടികയിൽ ഉള്ളത്. മറ്റ് സ്ഥാനാർഥികളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കും. ഘടകകക്ഷിയായ ബിഡിജെഎസിൻ്റെ സ്ഥാനാർഥികളെ ഘടകകക്ഷി നേതാക്കൾ തന്നെ പ്രഖ്യാപിക്കും.

  •       നഗരസഭ ഭരണം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സമഗ്രമായ മാറ്റം കൊണ്ട് വരാൻ ബിജെപി അധികാരത്തിൽ വരേണ്ടതുണ്ടെന്നും കേന്ദ്ര പദ്ധതികൾ തടസ്സപ്പെടുത്താനാണ് നിലവിലെ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സൗത്ത് ജില്ല കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന അഡ്വ എം എ വിനോദ്,സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് , പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, ടൗൺ കമ്മിറ്റി പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Please follow and like us: