ഹരിത കേരള മിഷൻ വ്യക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം

ഹരിത കേരള മിഷൻ വൃക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം

 

തൃശ്ശൂർ : ഹരിത കേരളം മിഷൻ്റെ

ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വൃക്ഷവത്കരത്തിനും പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്കും അംഗീകാരം. ജില്ലയിൽ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് റവന്യൂ മന്ത്രി കെ രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം ശാലിനിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ പാലക്കുഴിയിൽ 150 പരം വ്യത്യസ്ത വൃക്ഷങ്ങളുടെ സംരക്ഷണവും 18 ൽ പരം വ്യത്യസ്ത മാവുകളുടെ മാന്തോപ്പ് സ്മൃതി ചൂതം പദ്ധതിയും ഫലവൃക്ഷത്തൈകൾ തിരഞ്ഞെടുക്കപ്പെട്ട 100 പേർക്ക്

  • വിതരണം ചെയ്തതുമാണ് നേട്ടമായത്. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Please follow and like us: