ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ.
പുതുക്കാട്: 36-ാമത് ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ . 617 പോയിൻ്റ് നേടിയാണ് ഓവറോൾ നേട്ടം. എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ 529 പോയിൻ്റും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ 457 പോയിൻ്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ നാഷണൽ 267 ഉം എച്ച്ഡിപി 262 ഉം ഇരിങ്ങാലക്കുട എസ് എൻ 189 ഉം ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ നാഷണൽ 270 ഉം എച്ച്ഡിപി 195 ഉം ഇരിങ്ങാലക്കുട എൽ എഫ് 190 പോയിൻ്റുകൾ നേടി. എൽ പി ജനറൽ വിഭാഗത്തിൽ കാറളം എഎൽപി , എടതിരിഞ്ഞി സെൻ്റ് മേരീസ്, പുലക്കാട്ടുക്കര എച്ച് എഫ് എൽപിഎസ്, ഡിബി ഇഎംഎൽപിഎസ് എന്നീ സ്കൂളുകൾ 65 പോയിൻ്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു.യു പി ജനറൽ വിഭാഗത്തിൽ നാഷണൽ, കരുവന്നൂർ സെൻ്റ് ജോസഫ്സ് , കാറളം വിഎച്ച്എസ്എസ് എന്നീ സ്കൂളുകൾ 80 പോയിൻ്റ് വീതം നേടി. സമാപന സമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ
പുതുക്കാട് ഡിവിഷൻ സരിത രാജേഷ്
അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സദാശിവൻ കെ,
പുതുക്കാട് പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും സ്വീകരണ കമ്മിറ്റി ചെയർമാനുമായ സോമസുന്ദരൻ സി സി, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും പബ്ലിസ്റ്റി കമ്മിറ്റി ചെയർമാനുമായ സെബി കൊടിയൻ, പുതുകാട് സെൻ്റ് സേവിയേഴ്സ്
സി യു പി സ്കൂൾ
പി ടി എ പ്രസിഡൻ്റ് ബിജു എൻ കെ, സെൻ്റ് ആൻ്റണീസ് എൽ പി എസ് എം പി ടി എ പ്രസിഡൻ്റ് ജിസ്മി റോജി,
സെൻ്റ് സേവിയേഴ്സ്
സി യു പി എസ് മാനേജർ
- സിസ്റ്റർ ജിത ജെയിംസ് സി.എം.സി., എം. പി. ടി. എ. പ്രസിഡൻ്റ് നമിത, ഇരിങ്ങാലക്കുട എ ഇ ഒ എം എസ് രാജീവ്, ജനറൽ കൺവീനറും സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് പ്രിൻസിപ്പലുമായ ടോബി തോമസ്, കൺവീനറും സെൻ്റ് ആൻ്റണീസ് എൽ പി എസ് ഹെഡ്മിസ്ട്രസുമായ ലൈസി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇന്ദുജ വി. ഫലപ്രഖ്യാപനം നടത്തി. കൺവീനറും സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് ഹെഡ്മാസ്റ്ററുമായ യൂജിൻ പ്രിൻസ് എം. സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സുധീഷ ടി എസ് നന്ദിയും പറഞ്ഞു. പുതുക്കാട് സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് , സെൻ്റ് സേവേഴ്സ് സിയുപിഎസ്, സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ എന്നിവടങ്ങളിലെ 11 വേദികളിലായിട്ടായിരുന്നു കലോൽസവം.















