ഓൺലൈൻ തട്ടിപ്പ്; കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് ; കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിൽ അധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജു (61 വയസ് ) എന്നയാളിൽ നിന്ന് 1,06,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29 വയസ്സ് )എന്നയാളെ തിരുനെൽവേലിയിൽ നിന്നും അറസ്റ്റ് ചെയ്തു.പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6,58,000/-രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികൾക്ക് പിൻവലിച്ച് നൽകി ആയതിന് 15000/- രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത്.പി.എസ്, ജി എസ് ഐ ജെസ്റ്റിൻ.കെ.വി, സി പി ഒ മാരായ ശ്രീയേഷ് സി എസ്സ്, ശബരീനാഥ്.ആർ, ശ്രീനാഥ് ടി പി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: