ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അനുവദിച്ച ഏ.സി.ബാംഗ്ലൂർ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട :
നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് അനുവദിച്ച എസി ബാംഗ്ലൂർ ബസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി ഡോ:ആർ.ബിന്ദു ആവശ്യപ്പെട്ടത് പ്രകാരം ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി.ബാംഗ്ലൂർ ബസ് അനുവദിച്ചത്.നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബാംഗ്ലൂർ സർവീസിനായാണ് അനുവദിച്ച ഏ.സി.ബസ് ഉപയോഗിക്കുക. യൂണിറ്റ് ഇൻസ്പെക്ടർ കെ എൽ യേശുദാസ് , മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ , വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എന്നും വൈകീട്ട് 6.15 നാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും ബാംഗ്ളൂർ സർവീസ്
ആരംഭിക്കുന്നത്.















