ഐടിയു ബാങ്കിൽ ഡിഐസിജിസി പദ്ധതി പ്രകാരം അപേക്ഷ നൽകിയ നിക്ഷേപർക്ക് പണം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി

ഐടിയു ബാങ്കിൽ ഡിഐസിജിസി പദ്ധതി പ്രകാരം അപേക്ഷ നൽകിയ നിക്ഷേപർക്ക് പണം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി; 15700 ഓളം പേർക്കായി നൽകുന്നത് 449 കോടി രൂപ

 

ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻ്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ സ്കീം അപേക്ഷ നൽകിയിട്ടുള്ള നിക്ഷേപകർക്ക് പണം നൽകുന്നതിന് നടപടികൾ തുടങ്ങി. സാമ്പത്തിക അച്ചടക്കമില്ലായ്മയെ തുടർന്ന് ഈ വർഷം ജൂലൈ 31 നാണ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് ആർബിഐ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തിയത്. എന്നാൽ നിക്ഷേപകർക്ക് ഇൻഷുറൻസ് പ്രകാരമുള്ള തുക ലഭിക്കുന്നത് ഡിഐസിജിസി യിൽ 45 ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ നൽകാമെന്ന് വ്യക്തമാക്കിയിരുന്നു. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇത് അനുസരിച്ച് 15700 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഡെപ്പോസിറ്റ് രശീതുകൾ അടക്കം ഒക്ടോബർ 23 നകം ബാങ്കിൽ ഹാജരാകണമെന്ന് സന്ദേശവും നിക്ഷേപർക്ക് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ബാങ്കുകളുടെ പ്രവൃത്തിസമയത്തിന് മുൻപ് തന്നെ നിക്ഷേപകർ ബാങ്കിൽ എത്തുന്നുണ്ട്. ഈ മാസം 28 ന് മുൻപായി നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് പ്രസ്തുത തുക എത്തും. 449 കോടി രൂപയാണ് ഇത് അനുസരിച്ച് നൽകുന്നതെന്ന് ബാങ്കിൻ്റെ ഉന്നത വൃത്തങ്ങൾ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.

Please follow and like us: