പടിയൂർ സ്വദേശിയായ യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ.
ഇരിങ്ങാലക്കുട : പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ്( 31 വയസ് )എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻ്റിൽ ആവുകയും പിന്നീട് ജാമ്യമെടുത്ത് കോടതി നടപടികളുമായി സഹകരിക്കാതെ വിദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്ത പ്രതി പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ (34 വയസ്) എന്നയാളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കർണ്ണൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു.ഇ.ആർ, എസ് ഐ മാരായ സബീഷ്, ബാബു, സി പി ഒ മാരായ വിപിൻ, വിഷ്ണു, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.















