കത്തോലിക്ക കോൺഗ്രസ്സിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

കത്തോലിക്ക കോൺഗ്രസ്സിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് നഗരത്തിൽ സ്വീകരണം; മത പരിവർത്തന നിരോധനനിയമം പിൻവലിക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ.

 

ഇരിങ്ങാലക്കുട : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണ മെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രക്ക് ഇരിങ്ങാലക്കുട ആൽത്തറക്കൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജെ. ബി.കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധികരിക്കണമെന്നും, ശുപാർശകൾ നടപ്പിലാക്കുന്നത് വരെ കത്തോലിക്ക സമൂഹം സമര രംഗത്ത് തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റും ജാഥ ക്യാപ്ടനുമായ പ്രൊഫ. രാജിവ് കൊച്ചുപറമ്പിൽ, രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ,ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, ഗ്ലോബൽ സെക്രട്ടറിമാരായ ഡോ.ജോസുകുട്ടി ഒഴുകയ്യിൽ, പത്രോസ് വടക്കുഞ്ചേരി, രൂപത കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.അവകാശ സംരക്ഷണയാത്ര ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് പ്രകടനത്തോടെ സമാപിക്കും.

Please follow and like us: