റേഷൻ വ്യാപാരികളുടെ സേവന- വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സംഗമം

റേഷൻ വ്യാപാരികളുടെ സേവന- വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സമ്മേളനം

 

ഇരിങ്ങാലക്കുട : റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സംഗമം ആവശ്യപ്പെട്ടു. ലയൺസ് ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട്

പി ഡി പോൾ അധ്യക്ഷത വഹിച്ചു.

മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് മുൻ എംഎൽഎ അഡ്വ ജോണി നെല്ലൂർ ,

ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ചൂണ്ടൽ ,താലൂക്ക് സെക്രട്ടറി പി മധു, എലിസബത്ത് റാണി ,

എ കെ ജയാനന്ദൻ, ജോൺസൺ മാത്തള ,ജോജോ മാമ്പിള്ളി ,

ചാലക്കുടി താലൂക്ക് സെക്രട്ടറി ബെൻസൺ കണ്ണൂക്കാടൻ, വിമല മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: