മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പിടിയിൽ

മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് പിടിയിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎ എന്ന് പോലീസ്

 

ഇരിങ്ങാലക്കുട : മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുടയിൽ പിടിയിൽ. 110 ഗ്രാം എംഡിഎഎയുമായി മലപ്പുറം പൊന്നാനി മോയിൻ്റകത്ത് വീട്ടിൽ ഫിറോസാണ് (31) തൃശ്ശൂർ എസ് പി യുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട റൂറൽ പോലീസും നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും പുലർച്ചെ പിടിയിലായത്. ഇയാളിൽ നിന്നും 110 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള കെഎസ്ആർടിസി ബസ്സിലാണ് പ്രതി വന്നിറങ്ങിയത്. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘങ്ങൾ കഴിഞ്ഞ ദിവസം രാത്രി മുതൽ സ്ഥലത്ത് ഉണ്ടായിരുന്നു. പത്ത് ലക്ഷത്തോളം രൂപ പിടിച്ചെടുത്ത മയക്കുമരുന്നിന് വില വരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.പറഞ്ഞു. 2004 ൽ പൊന്നാനിയിൽ വച്ച് നടന്ന വാഹന പരിശോധനക്കിടയിൽ പോലീസ് സ്ഥലത്തെ ഇടിച്ചിട്ട് രക്ഷപ്പെട്ട പത്തംഗ സംഘത്തിൽ ഉൾപ്പെട്ട പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥരായ പ്രദീപ്, സതീശൻ മടപ്പാട്ടിൽ, സൂരജ്, ഷൈൻ, ലിജു, റെജി, ബിനു, ഷിജോ തോമസ്, ബിജു സി കെ, ശ്രീജിത്ത്, സുർജിത്ത്, കാട്ടൂർ എസ്എച്ച്ഒ ഇ ആർ ബൈജു, അന്തിക്കാട് എസ് ഐ അഫ്സൽ, ഇരിങ്ങാലക്കുട എഎസ്ഐ മുഹമ്മദ് ബാഷി, സീനിയർ സിപിഒ രഞ്ജിത്, സൈബർ സെൽ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരാണ് മൂന്ന് വണ്ടികളിലായി എത്തിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: