കാട്ടൂരിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ നൽകി 15,000 രൂപ കവർന്ന കേസിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത് തൃശ്ശൂർ റൂറൽ പോലീസ്
ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജൻ നൽകി കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ലോട്ടറി എജൻ്റ് പൊഞ്ഞനം നെല്ലിപറമ്പിൽ തേജസ്സിൻ്റെ (43 ) പക്കൽ നിന്നും 15000 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇയ്യാൽ സ്വദേശി മാങ്കുന്നത്ത് വീട്ടിൽ പജീഷിനെ ( 40 ) സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. ഈ കേസ്സിൽ തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണം നടത്തി വരവെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോട്ടറി കടയിൽ സമാനമായ രീതിയിൽ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇയ്യാൽ സ്വദേശിയായ മാങ്കുന്നത്ത് വീട്ടിൽ പജീഷ് (40 വയസ്സ്) എന്നയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടൂരിൽ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ്ജ്, ജി എസ് സി പി ഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















