ശബരിമല ക്ഷേത്രം സംരക്ഷിക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നഗരത്തിൽ നാമജപയാത്ര
ഇരിങ്ങാലക്കുട :ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാമജപയാത്ര. കൂടൽമണിക്യ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച നാമജപ യാത്ര ആൽത്തറയ്ക്കൽ സമാപിച്ചു. നാമ ജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു.മുകുന്ദപുരം യൂണിയൻ അധ്യക്ഷൻ നന്ദകുമാർ അധ്യക്ഷത വഹിച്ചു. എൻടിയു ജില്ല സമിതി അംഗം സതീഷ് മാസ്റ്റർ ,ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഇ കെ കേശവൻ എന്നിവർ സംസാരിച്ചു.