കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കല്ലേറ്റുംകരയിൽ പ്രതിഷേധ സദസ്സ്

കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കല്ലേറ്റുകരയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സമര സദസ്സ്. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര യൂണിറ്റ് പ്രസിഡന്റ്‌ കെ കെ പോളി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ സമര പ്രമേയം അവതരിപ്പിച്ചു.വർഗ്ഗീസ് പന്തലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. കെ എഫ് ജോസ് സ്വാഗതവും ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ നന്ദിയും പറഞ്ഞു. അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളവത്ത്, ജോസ് പി എൽ, കെ കെ ബാബു, കെ വി സുരേഷ് കൈതയിൽ, കെ കെ റോബി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ഡേവിസ് കണ്ണംകുന്നി, തുടങ്ങിയവർ സംസാരിച്ചു. കല്ലേറ്റുംകരയിൽ നിലവിലുള്ള കാൽനട മേൽപ്പാലത്തിൽ ഇരുവശത്തും പുറത്തേക്ക് പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തര പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും പിന്നീട് സബ്ബ് വേ നിർമ്മിക്കണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു.

Please follow and like us: