ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്‌സവം; എൽ എഫ് സി എച്ച് എസ് ഓവറോൾ ചാമ്പ്യൻമാർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് സി എച്ച് എസ് ജേതാക്കൾ. 722 പോയിൻ്റാണ് ലിറ്റിൽ ഫ്ലവർ സ്കൂൾ നേടിയത്.608 പോയിൻ്റ് നേടി സെൻ്റ് മേരീസ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 543 പോയിൻ്റ് നേടി എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകൾ മാറ്റുരച്ച ശാസ്ത്രോത്സവത്തിൽ ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കൽപ്പറമ്പ് ബി വി എം എച്ച് എസിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് സമ്മാനദാനം നിർവഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് ടി. എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബിജു ആന്റണി,
ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് മാനേജർ ഫാ. പോളി കണ്ണൂക്കാടൻ, , ജിയുപിഎസ് വടക്കുംകര എച്ച് എം ഷിനി പി എസ്, ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് എച്ച് എം ജെൻസി എ ജെ, എച്ച് സി സി എൽപിഎസ് കൽപ്പറമ്പ് എച്ച് എം സിസ്റ്റർ സിൻസി പി ഒ, ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് പിടിഎ പ്രസിഡണ്ട് മേരി കവിത ,ബി.വി എം എച്ച് എസ് എസ് കൽപറമ്പ് സ്ക്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് ഡേവീസ് കെ കെവർഷ ആർ വി തുടങ്ങിയവർ സംസാരിച്ചു.