ശബരിമലയിലെ സ്വർണ്ണക്കൊള്ള; പ്രതിഷേധ സംഗമവുമായി കേരള കോൺഗ്രസ്സ്

ശബരിമലയിലെ സ്വർണ്ണക്കൊള്ള ; പ്രതിഷേധ സംഗമവുമായി കേരള കോൺഗ്രസ്സ്

 

ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പ് അർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ. വിഷയത്തിൻ്റെ ഉത്തരവാദിത്വം എറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കണമെന്നും തട്ടിപ്പിനെക്കുറിച്ചു് സി.ബി. ഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടന്ന മദ്ധ്യ മേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്, സതീശ് കാട്ടൂർ,മാഗി വിൻസെന്റ്, ഷൈനി ജോജോ,ഫെനി എബിൻ, തുഷാര ബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ശങ്കർ പഴയാറ്റിൽ,ഫിലിപ്പ് ഓളാട്ടുപുറം,നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, ജോൺസൻ കോക്കാട്ട്, ജോമോൻ ജോൺസൻ ചേലേക്കാട്ടു പറമ്പിൽ, എൻ.ഡി.പോൾ, എ.ഡി ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, പി.ടി. ജോർജ്ജ്, എം.എസ്.ശ്രീധരൻ മുതിരപ്പറമ്പിൽ,എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ശിവരാമൻ പടിയൂർ, ആന്റോൺ പ റോക്കാരൻ,ജോസ്. ജി. തട്ടിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജയൻ പനോക്കിൽ, അനിലൻ പൊഴേക്കടവിൽ, ലോനപ്പൻ കുരുതുകുളങ്ങര, കെ.പി. അരവിന്ദാക്ഷൻ,മുജീബ്. സി.ബി എന്നിവർ പ്രസംഗിച്ചു

Please follow and like us: