തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിൽ നിർമ്മിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം; ഭരണസമിതി ചർച്ച ചെയ്തിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ്; ഭരണസമിതിയെ അറിയിച്ചിരുന്നുവെന്നും നാളെ കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നും വാർഡ് മെമ്പർ
ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിലെ എഴാം വാർഡിൽ നിർമ്മിച്ച വോളിബോൾ കോർട്ടിനെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം. എഴാം വാർഡിൽ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മനപ്പറമ്പ് ഉന്നതിയിൽ കാട് പിടിച്ച് കിടന്നിരുന്ന 20 സെൻ്റ് സ്ഥലമാണ് മണ്ണടിച്ചും മതിൽ കെട്ടിയും നെറ്റും ലൈറ്റ് അടക്കമുള്ള സംവിധാനങ്ങളുമായി നാല് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് 4 മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കുമെന്ന അറിയിപ്പ് വാർഡ് മെമ്പർ പ്രഭാത് വെള്ളാപ്പള്ളി നൽകിയതോടെയാണ് വിവാദമായത്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഉദ്ഘാടന വിവരം ഭരണസമിതി ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ലിജി രതീഷ് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ടിനെ ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്നും പ്രസിഡൻ്റ് പറഞ്ഞതനുസരിച്ചാണ് ഉദ്ഘാടന ചടങ്ങിൻ്റെ കാര്യങ്ങൾ തീരുമാനിച്ചതെന്നും നാളെ കൃത്യ സമയത്ത് തന്നെ ചടങ്ങ് നടക്കുമെന്നും വാർഡ് മെമ്പറും വ്യക്തമാക്കി. വിവാദങ്ങൾക്കിടയിൽ നാളെ രാവിലെ 10. 30 ന് ഭരണസമിതി യോഗം ചേരുന്നുണ്ട്