ജോർജിയൻ ചിത്രം ” എപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

ജോർജിയൻ ചിത്രം ” ഏപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

 

ഇരിങ്ങാലക്കുട : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തോടെ നിന പ്രതിസന്ധിയിലാകുന്നു. തൊഴിൽപരവും വ്യക്തിപരവുമായ ജീവിതവും അന്വേഷണത്തിന് വിധേയമാകുന്നു. സിംഗപ്പൂർ, ടോക്കിയോ , ഏഷ്യ പസഫിക് സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളകളിലും 2024 ൽ പുറത്തിറങ്ങിയ ചിത്രം പുരസ്കാരങ്ങൾ നേടിയിരുന്നു പ്രദർശനം റോട്ടറി ക്ലബ്ബ് എസി ഹാളിൽ വൈകീട്ട് 6 ന്

Please follow and like us: