ചാലക്കുടി സ്വദേശിയിൽ നിന്നും ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മുബൈയിൽ അറസ്റ്റിൽ

ചാലക്കുടി സ്വദേശിയിൽ നിന്നും ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി മുംബൈ എയർപോർട്ടിൽ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മിഷൻ നല്കി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകൾ വഴി സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാർഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസി ആയി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രധാന പ്രതിയായ കോഴിക്കോട്, കരുവിശേരി, മാളികടവ്, സ്വദേശി നിബ്രാസ് മഹൽ വീട്ടിൽ അജ്സൽ (24 വയസ്സ് )എന്നയാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന ബിജിസി എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 1,08,78,935/- രൂപ ചാലക്കുടി പരിയാരം സ്വദേശി മാളാക്കാരൻ വീട്ടിൽ ബിനു പോൾ (47 വയസ്സ്) എന്നയാളിൽ നിന്നാണ് തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഈ കേസിന്റെ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കമ്മീഷന് വേണ്ടി അക്കൗണ്ടുകൾ വിറ്റ കോളേജ് വിദ്യാർഥികളായ മലയാളികളെ പിടികൂടിയിരുന്നു.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ ജസ്റ്റിൻ കെ വി, സി പി ഒ മാരായ ശ്രീനാഥ് ടി പി, ശ്രീയേഷ് സി എസ്, ആകാശ് യു, പവിത്രൻ സി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണമെന്നും ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.inഎന്ന വെബ്സൈറ്റിൽ പരാതി നൽകണമെന്നും പോലീസ് അറിയിച്ചു.

Please follow and like us: