ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോൽസവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. കല്പറമ്പ് ബി.വി.എം.എച്ച്. എസ് . സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, വാർഡ് മെമ്പർ ജൂലി ജോയ്, ജനറൽ കൺവീനർ ഇ ബിജു ആൻ്റണി , ടി.കെ. ലത , സിന്ധു മേനോൻ, എം.എ. രാധാകൃഷ്ണൻ, വിക്ടർ കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു. എ. ഇ. ഒ. രാജീവ് എം.എസ്. സ്വാഗതവും വികസന സമിതി കൺവീനർ ഡോ. എ.വി. രാജേഷ് നന്ദിയും പറഞ്ഞു. കല്പറമ്പ് ബി.വി.എം.എച്ച്.എസ്. എസ് , ജി.യു.പി.എസ്. വടക്കുംകര , എച്ച്.സി. സി. എൽ.പി.എസ്. എന്നിവടങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. മൂന്ന് ദിവസം നടക്കുന്ന മേള വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.

Please follow and like us: