ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; ലിറ്റിൽ ഫ്ലവർ സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; 613 പോയിൻ്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ മുന്നിൽ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം രണ്ട് ദിവസം പിന്നിടുമ്പോൾ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 613 പോയിൻ്റുമായി മുന്നിൽ. 485 പോയിൻ്റുമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂളും 476 പോയിൻ്റുമായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉപജില്ലയിലെ 87 സ്കൂളുകളിൽ നിന്നുള്ള 3200 ഓളം വിദ്യാർഥികളാണ് മൂന്ന് ദിവസങ്ങളിലായി കല്പറമ്പ് ബിവിഎം എച്ച് എസ് എസ്, വടക്കുംകര ജിയുപിഎസ്, കൽപ്പറമ്പ് എച്ച്സിസിഎൽപിഎസ് എന്നിവടങ്ങളിലായി 260 ഓളം ഇനങ്ങളിൽ മൽസരിക്കുന്നത്. നാളെ വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ സമ്മേളനം വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് സമ്മാനദാനം നിർവഹിക്കും

Please follow and like us: