ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8 ന് അഷ്ടമംഗലപ്രശ്നം

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8 ന് അഷ്ടമംഗലപ്രശ്നം; നടക്കുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം

 

ഇരിങ്ങാലക്കുട : പതിനേഴ് വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രം അഷ്ടമംഗല പ്രശ്നത്തിന് വേദിയാകുന്നു. വർഷങ്ങളായി ക്ഷേത്രത്തിൽ സംഭവിക്കുന്ന ചൈതന്യ ലോപത്തിനും ക്ഷേത്രത്തിൻ്റെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള ചിന്തക്കുമായിട്ടാണ് ഒക്ടോബർ 8 ന് അഷ്ടമംഗല പ്രശ്നം നടത്തുന്നതെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആമയൂർ വേണുഗോപാലപ്പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണപണിക്കർ എന്നിവർ പ്രശ്നത്തിന് നേതൃത്യം നൽകും. രാവിലെ 8.30 ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശി പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് പ്രശ്നചിന്ത നടത്തും. കഴക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും തന്ത്രിമാരുടെ നിലപാടുകളുമെല്ലാം പ്രശ്ന ചിന്തയിൽ ഉണ്ടാകും. പന്ത്രണ്ടോളം വിഷയങ്ങളിലാണ് പ്രധാനമായും പ്രശ്നം നടത്തുന്നത്. ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: