ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഇനി അഡ്മിനിസ്ട്രേറ്റർ ഭരണം; ബാങ്ക് ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഇനി അഡ്മിനിസ്ട്രേറ്റർ ഭരണം; ബാങ്ക് ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കി; നടപടി ബാങ്കിൻ്റെ മോശം സാമ്പത്തിക സാഹചര്യവും ഭരണനടപടികളും ചൂണ്ടിക്കാട്ടി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഇനി അഡ്മിറി സ്ട്രേറ്റീവ് ഭരണം. ” മോശം സാമ്പത്തിക സാഹചര്യവും ഭരണവും ” ചൂണ്ടിക്കാട്ടി ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം എർപ്പെടുത്തിയതായി ബാങ്ക് ചീഫ് ജനറൽ മാനേജർ ബ്രിജ് രാജ് പത്രക്കുറിപ്പിൽ അറിയിച്ചു. എം പി ജാക്സൻ ചെയർമാനായുള്ള 12 അംഗ ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് മുൻ വൈസ്- പ്രസിഡണ്ട് രാജു എസ് നായരെ അഡ് മിനിസ്ട്രേറ്റർ ആയും എസ് ഐ ബി മുൻ ഡെപ്യൂട്ടി ജി എം കെ മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ് ടി എ മുഹമ്മദ് സഗീർ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഈ വർഷം ജൂലൈ 31 നാണ് ബാങ്കിൽ ആറ് മാസത്തേക്ക് സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടത്. എതാനും ദിവസങ്ങൾക്ക് മുമ്പ് 32 താത്കാലിക ജീവനക്കാരെയും പിരിച്ച് വിട്ടിരുന്നു. ആർബിഐ യുടെ തിരുവനന്തപുരത്ത് നിന്നുള്ള സീനിയർ ഉദ്യോഗസ്ഥർ വൈകീട്ട് നാലരയോടെ ബാങ്കിൽ എത്തിയിരുന്നു. നടപടികൾ ബാങ്ക് അധികൃതരെ അറിയിച്ച ശേഷം എഴരയോടെയാണ് ഇവർ മടങ്ങിയത്.

Please follow and like us: