സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ചലച്ചിത്രാസ്വാദന ശില്പശാല

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ചലച്ചിത്രാസ്വാദനശില്പശാല; ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്ന് സംവിധായകൻ ജിതിൻ രാജ്

 

ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകൾ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകൻ ജിതിൻ രാജ് അഭിപ്രായപ്പെട്ടു. സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ എൽഎഫ്സിഎച്ചിൽ നടന്ന ചലച്ചിത്രാസ്വാദനശില്പശാല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് ജെയ്ഫിൻ ഫ്രാൻസിസ്, ഡോ മോഹനകൃഷ്ണൻ, രാധാകൃഷ്ണൻ വെട്ടത്ത്, എം ആർ സനോജ് മാസ്റ്റർ, പ്രധാന അധ്യാപിക സി. സുദീപ, അധ്യാപകരായ പി എ ആൻസി , ലിജോ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇറാനിയൻ ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവൻ, ഡോക്യുമെൻ്ററികളായ ദി എലിഫെൻ്റ് വിസ്പറേഴ്സ്, നമ്മുടെ വീട് ഒരു പൂങ്കാവനം എന്നിവ പ്രദർശിപ്പിച്ചു

Please follow and like us: