പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; എറണാകുളം സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സ് പ്രായമുള്ള അതിജീവിതയുടെ മൊബൈൽ ഫോണിലേക്ക് സ്നാപ്പ് ചാറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മെസ്സേജുകൾ അയച്ചും പിൻതുടർന്ന് പരിചയപ്പെട്ട് പ്രണയം നടിച്ച് അതിജീവിതയുടെ വീട്ടിലേക്ക് ലൈംഗിക ഉദ്ദേശത്തോടുകൂടി അതിക്രമിച്ചു കയറി അതിജീവിതയെ ബെഡ്റൂമിൽ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ എറണാകുളം നായരമ്പലം സ്വദേശി കൂട്ടത്തറ വീട്ടിൽ അഭിജിതിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ. കൃഷ്ണപ്രസാദ്.എം.ആർ, ജി.എസ്.സി.പി.ഒ രഞ്ജിത്ത്.എം.ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.