ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കരിയർ, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായുള്ള ” മിനി ദിശ ” ഒക്ടോബർ 3, 4 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉന്നത പഠനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ” മിനി ദിശ ” യുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല പരിപാടി ഒക്ടോബർ 3, 4 തീയതികളിൽ എസ് എൻ എച്ച് എസ് എസ് സ്കൂളിൽ നടക്കും. 3 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മിനി ദിശ -കരിയർ എക്സ്പോ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ജില്ലയിലെ 56 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി രണ്ട് ദിവസങ്ങളിലായി 10000 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ജില്ലാ കോർഡിനേറ്റർ പ്രകാശ് ബാബു പി ഡി , കൺവീനർ സരിത ടി എസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കരിയർ, തൊഴിൽ സാധ്യതകളെ പ്രതിനിധീകരിക്കുന്ന സ്റ്റാളുകൾ, അഭിരുചി പരീക്ഷകൾ, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, വിദ്യാർഥികളുടെ പ്രബന്ധാവതരണങ്ങൾ എന്നിവ മിനി ദിശയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എസ്എൻ സ്കൂൾ പ്രിൻസിപ്പൽ സിൻല സി ജി , കരിയർ കൗൺസിലർ ബൈജു ആൻ്റണി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി മനോജ് എന്നിവരും പത്രസമ്മേളനത്തിൽ സമ്മേളനത്തിൽ പങ്കെടുത്തു.















