ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റിയുടെ ധർണ്ണ.
ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന അവസാനിപ്പിക്കുക,ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക,നിലവിലുള്ള അധ്യാപകരെ ഒഴിവാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ ധർണ്ണ . ഡിഇഒ ഓഫീസിന്റെ മുൻപിൽ നടന്ന ധർണ്ണ ജില്ല ജോയിൻ്റ് സെക്രട്ടറി സജി സി പോൾസൺ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ , ജില്ല എക്സിക്യൂട്ടീവ് അംഗം വിദ്യ കെ വി , ഉപജില്ല വൈസ് പ്രസിഡന്റ് ഷീല പി എ തുടങ്ങിയവർ സംസാരിച്ചു.















