2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ കെ എസ് ഇന്ദുലേഖക്ക്
ഇരിങ്ങാലക്കുട : 2025ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ കെ എസ് ഇന്ദുലേഖ അർഹയായി. ” ശില്പകലയും സംസ്കാര ചരിത്രവും – കേരളത്തിൻ്റെ മാതൃകകൾ മുൻനിറുത്തിയുള്ള പഠനം ” എന്ന ഗവേഷണ പ്രബന്ധത്തിനാണ് പുരസ്കാരം . ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.നേരത്തെ ഫൊക്കാനയും കേരള സർവകലാശാലയും മികച്ച പിഎച്ച്ഡി പുരസ്കാരത്തിന് നൽകുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ഡോ സുനിൽ പി ഇളയിടത്തിൻ്റെ മാർഗ്ഗദർശനത്തിൽ നടന്ന പഠനം നേടിയിരുന്നു.റിട്ട. വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മീഷണർ കെ. സി. ശിവരാമൻ്റെയും റിട്ട. പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് റിട്ട.മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ്ജ് വി.ആർ. ഷീബയുടെയും മകളാണ്. ഡോ. അമൽ സി. രാജൻ ആണ് ജീവിതപങ്കാളി. ആനുകാലികങ്ങളിലും റിസർച്ച് ജേർണലുകളിലുമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ രംഗത്തും സജീവമായിരുന്നു. എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മറ്റി അംഗം, സംസ്കൃത സർവകലാശാലാ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.















