ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ യുവതിയെ അപമാനിച്ച കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : പനിയെ തുടർന്ന് ചികിൽസക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിയ യുവതിയെ അപമാനിച്ച കേസിൽ ഇരിങ്ങാലക്കുട ലൂണ ഐടിസി ക്ക് അടുത്ത് താമസിക്കുന്ന അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷിനെ (39 ) അറസ്റ്റ് ചെയ്തു. എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുകളിലെ നിലയിൽ വിശ്രമിക്കാൻ പറഞ്ഞ് വിടുകയും വിശ്രമിക്കുന്ന വേളയിൽ എത്തി പ്രതി കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു.സി.എൽ, ഇരിങ്ങാലക്കുട പോലീസ് എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ കൃഷ്ണപ്രസാദ്.എം.ആർ, ജി.എസ്.ഐ മാരായ മുഹമ്മദ് റാഷി, . ജി.എസ്.സി.പി.ഒ അരുൺ ജിത്ത്, സി.പി.ഒ മാരായ ജിജിൽ കുമാർ, ഷാബു, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















