ക്രൈസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ടെക്നിക്കൽ കോൺക്ലേവ് സെപ്റ്റംബർ 15, 16, 17 തീയതികളിൽ

ക്രൈസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ടെക്നിക്കൽ കോൺക്ലേവ് സെപ്റ്റംബർ 15 ,16, 17 തീയതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15, 16, 17 തീയതികളിൽ ടെക്നിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, വകുപ്പ് മേധാവി പ്രിയങ്ക കെ കെ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി ആയിരത്തോളം കോൺക്ലേവിൽ പങ്കെടുക്കും. 15, 16 തീയതികളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി റോബോട്ടിക്സ് പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ ടുഡേ റാങ്കിംഗിൽ മികച്ച ബിസിഎ കോളേജ് പദവി നേടിയിട്ടുള്ള വകുപ്പിൻ്റെ കീഴിൽ തുടർച്ചയായ എഴാമത്തെ വർഷമാണ് ടെക്നിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സ്റ്റാഫ് കോർഡിനേറ്റർമാരായ സൗമ്യ പി എസ്, വർഷ ഗണേഷ്, തൗഫീഖ് അൻസാരി, വിദ്യാർഥി കോർഡിനേറ്റർമാരായ അലൻ സോജൻ , നകുൽ അജയ്, മേഘ ആൻ്റണി, ആൻ മരിയ, കൃഷ്ണപ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: