ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ 14 വരെ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇൻ്റർനാഷണൽ അക്വാട്ടിക് കോപ്ലക്സിൽ നടക്കും. 11 ന് രാവിലെ 9.30 ന് ഡിവൈഎസ്പി സി എൽ ഷാജു ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 500 ഓളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. പാര വിഭാഗത്തിൽ ആദ്യമായി നടത്തുന്ന മൽസരത്തിൽ 12 ഓളം പാര അത്‌ലറ്റുകൾ പങ്കെടുക്കും. സമാപന ചടങ്ങിൽ ചലച്ചിത്ര താരം ജയശ്രീ ശിവദാസ് , സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ആർ സാംബശിവൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. കായികാധ്യാപകൻ കെ എൽ ഷാജു , ടേബിൾ ടെന്നീസ് കോച്ച് മിഥുൻ ജോണി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.